Friday, 6 February 2015

ചന്തയിലെ മാലിന്യം ബാങ്കിന്‌ സമീപം തള്ളുന്നു

ചിറ്റാര്‍: ചന്തയിലെ മാലിന്യങ്ങള്‍ ബാങ്കിനു സമീപം തള്ളുന്നതുമൂലം ദുര്‍ഗന്ധം വമിക്കുന്നു. മത്സ്യ-മാംസാവശിഷ്‌ടങ്ങളും പച്ചക്കറി മാലിന്യവുമാണ്‌ വയ്യാറ്റുപുഴ സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ചിറ്റാര്‍ ശാഖയ്‌ക്കു സമീപം കൊണ്ടിടുന്നത്‌. ചന്തയിലെ മാലിന്യങ്ങള്‍ വാരിക്കളയുന്നതിന്‌ പഞ്ചായത്ത്‌ ടെന്‍ഡര്‍ ചെയ്‌ത്‌ ആളിനെ നിയമിച്ചിട്ടുണ്ടെങ്കിലും ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ബാങ്കിന്റെ പറമ്പിലേക്ക്‌ കൊണ്ടിടുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു.
മാലിന്യം കൂടിക്കിടന്ന്‌ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ബാങ്കിലെ ജീവനക്കാര്‍ക്ക്‌ ജോലിചെയ്യാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു.

No comments:

Post a Comment